അഹമദാബാദ്: ഇന്ന് ഗുജറാത്തിൽ പുതിയ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. വിജയ് രൂപാനി മുഖ്യമന്ത്രിയായും നിധിന് പട്ടേൽ ഉപമുഖ്യമന്ത്രിയായും അധികാരമേല്‍ക്കും. ഡിസംബര്‍ 23 ന് സംസ്ഥാന ഗവര്‍ണര്‍ ഒ പി കോഹ് ലിയെ കണ്ട സംസ്ഥാന ബിജെപി നേതാക്കള്‍ മന്ത്രിസഭാ രൂപികരിക്കുന്ന കാര്യം അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.വിവിധ കേന്ദ്ര മന്ത്രിമാരും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന.
Post Your Comments