പമ്പ ; പ്രശസ്ത ഗായികയും കേരളത്തിന്റെ വാനമ്പടിയുമായ കെ.എസ്. ചിത്ര കേരള സര്‍ക്കാരിന്റെ ഇത്തവണത്തെ ഹരിവരാസനം പുരസ്കാരം സ്വന്തമാക്കി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത് വെച്ച് കെ.എസ്.ചിത്രയ്ക്ക് സമ്മാനിക്കും.
വര്‍ഷംതോറും സംസ്ഥാന സര്‍ക്കാര്‍ ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ പ്രശസ്തി ഉയര്‍ത്തിയ പ്രതിഭകള്‍ക്ക് നല്‍കുന്ന പുരസ്കാരമാണ് ഹരിവരാസനം.ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ രമാരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍ ഐഎഎസ് എന്നിവര്‍ അടങ്ങിയ സമിതിയാണ് ഇത്തവണത്തെ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
2012ൽ കെ.ജെ.യേശുദാസിനു നല്‍കി കൊണ്ടായിരുന്നു ഹരിവരാസനം പുരസ്കരത്തിന് തുടക്കം കുറിച്ചത്. ജയന്‍ (ജയവിജയ), പി.ജയചന്ദ്രന്‍, എസ്.പി.ബാലസുബ്രഹ്മണ്യം, എം.ജി.ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവരും പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്.
Post Your Comments