Latest NewsFootballNewsSports

ഐ.എസ്.എല്ലിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി ഫുട്‌ബോള്‍ ഫെഡറേഷന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐലീഗും ഭാവിയില്‍ ഒന്നാകുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ കേന്ദ്രസർക്കാരിനെ അറിയിച്ചു.സ്‌പോര്‍ട്‌സ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ ബംഗാള്‍ എം.പി റിതബ്രത ബാനര്‍ജി പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഐ ലീഗും ഐ.എസ്.എല്ലും ഒന്നാവുന്നതിനെ പറ്റി മറുപടി പറഞ്ഞത്. അതേസമയം എന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ഐ.എസ്.എല്ലിനെ ഇന്ത്യയിലെ മുഖ്യ ലീഗ് ആക്കി മാറ്റുകയും ലീഗ് 1, ലീഗ് 2 എന്നീ പേരുകളില്‍ രണ്ട് താഴ്ന്ന ലീഗുകള്‍ നടത്താനുമാണ് ഫെഡറേഷന്റെ പദ്ധതി. ഇതിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയുടെയും എ.എഫ്.സിയുടേയും സഹായം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button