ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദിന്റെ ഉന്നത നേതാവ് നൂര്‍ മുഹമ്മദ് കൊല്ലപ്പെട്ടു. ഫിദായിന്‍ ബിഎസ്എഫ് ക്യാമ്പ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ നൂര്‍ മുഹമ്മദ്. പുല്‍വാമയിലെ കര്ണബാലിലെ സാമ്പൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പുലര്‍ച്ചെയും തുടരുകയാണ്. ഒരു തീവ്രവാദിയെ സൈന്യം വളഞ്ഞതായാണ് വിവരം.
കഴിഞ്ഞ ഒക്ടോബറില്‍ ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപം ഫിദായിന്‍ ബിഎസ്എഫ് ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ എഎസ്ഐ കൊല്ലപ്പെടുകയും നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആര്‍പിഎഫിന്റെ 110 ബാറ്റാലിയനേയും ജമ്മുകാഷ്മീര്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.ഇതിനിടെ പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യൻ സേനയുടെ ആക്രമണം തുടരുകയാണെന്നാണ് വിവരം.
Post Your Comments