ന്യൂയോര്‍ക്ക് : പാക്കിസ്ഥാന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കി സ്വതന്ത്ര ബലൂചിസ്ഥാന്‍ പോസ്റ്ററുകള്‍ യുഎസില്‍ പ്രദര്‍ശിപ്പിച്ചു ബലൂചിസ്ഥാന്‍ വിമോചന വാദികള്‍. പാക്കിസ്ഥാന്‍ ഭരണകൂടത്തിന് നേരെ ശക്തമായ നടപടികള്‍ ആരംഭിച്ചിരിക്കുന്നത് വേള്‍ഡ് ബലൂച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ്. നുറോളം ടാക്സി കാറുകളിലും, ബസുകളിലുമാണ് ഇത്തരത്തില്‍ ഇവർ പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നത്.
ന്യൂയോര്‍ക്ക് നിവാസികളില്‍ ബലൂചിസ്താനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വംശഹത്യകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രചാരണം ആരംഭിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വേള്‍ഡ് ബലുച് ഓര്‍ഗനൈസേഷന്‍ ഇത്തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിൽ പാകിസ്ഥാൻ അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ പരസ്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കില്ല എന്നാണ് മറുപടി ലഭിച്ചത്.
Post Your Comments