ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടങ്ങും. ജനുവരി 27വരെ നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ദുബായിയിലേക്ക് എത്തുന്നത്. ഇന്ന തുടങ്ങുന്ന ഫെസ്റ്റിവലില്‍ ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള മാളുകളില്‍ പത്തുലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. 200 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങിയാല്‍ ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കെടുത്താണ് വിജയികളെ തെരഞ്ഞെടുക്കുക. മൊത്തം 7.2 ലക്ഷം ദിര്‍ഹത്തിന്റെ കാഷ് പ്രൈസുകളുമുണ്ട്. ഡിഎസ്എഫിന്റെ ഭാഗമായ ഗ്ലോബല്‍ വില്ലേജിലും ഭാഗ്യശാലികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളാണ്. ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ആഡംബര വാഹനങ്ങള്‍ കിട്ടിയിരുന്നു. ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന ഗ്ലോബല്‍ വില്ലേജ് നവംബര്‍ ഒന്നിനാണ് സന്ദര്‍ശകര്‍ക്കായി തുറന്നത്. ഇവിടേക്കു സന്ദര്‍ശകര്‍ പ്രവഹിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ എഴുപത്തഞ്ചിലേറെ രാജ്യങ്ങള്‍ കാഴ്ചകളും കൗതുകങ്ങളും രുചിവൈവിധ്യങ്ങളുമായി ഇവിടെയുണ്ട്. ഇന്ത്യന്‍ പവിലിയനില്‍ കേരളം മുതല്‍ കശ്മീര്‍വരെയുള്ള കാഴ്ചകള്‍ സംഗമിക്കുന്നു. മെഗാ മോണ്‍സ്റ്റര്‍ സ്റ്റണ്ട് ഷോ, ബൈക്ക് റേസിങ്, മറ്റു സാഹസിക വിനോദങ്ങള്‍ എന്നിവ ഇത്തവണയുമുണ്ട്.
ഫാഷന്‍ ഷോ, കരിമരുന്നു പ്രയോഗം, വന്‍ ഓഫറുകളുമായി വില്പന മേള, കാര്‍ണിവലുകള്‍, ഭക്ഷ്യമേളകള്‍, സാഹസിക ഉല്ലാസ പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. ലോകത്തിലെ ഏതുല്പന്നം വാങ്ങാനും രുചിവൈവിധ്യങ്ങള്‍ നുകരാനും കലാസൗന്ദര്യം ആസ്വദിക്കാനും ഡിഎസ്എഫ് അവസരമൊരുക്കും.
Post Your Comments