റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്കിടയിലെ വിവാഹമോചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത് വിവാഹമോചന കേസുകളുടെ കാര്യത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതൽ ആണെന്നാണ്. കോടതി വിവാഹ മോചനക്കേസുകൾ കാലതാമസം കൂടാതെ നടത്തുന്നുണ്ടെന്ന് ഒരു പ്രത്യേകതയും ഇവിടെ ഉണ്ട്.
ഓണ്‍ലൈന്‍ മുഖേന കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും നടപടിക്രമങ്ങളിലെ വേഗതയും കാരണം ഗള്‍ഫ് കോടതികളെ സമീപിക്കാനാണ് പ്രവാസികള്‍ക്കും കൂടുതല്‍ താല്പര്യം.എന്നാല്‍, കോടതിയുടെ വിധിപ്പകര്‍പ്പിന് ഇന്ത്യന്‍ എംബസിയുടെയോ കോണ്‍സുലേറ്റിന്റെയോ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
Post Your Comments