മുള്ളേരിയ: ജോലിക്കിടെ സി പി എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം ഗാഡിഗുഡ്ഡെ ബ്രാഞ്ച് സെക്രട്ടറി മൊട്ടക്കുഞ്ചയിലെ ഗോപാലന് (45) ആണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ആദൂര്‍ പ്ലാന്റേഷന് കോര്‍പറേഷനിലെ ജീവനക്കാരനായിരുന്ന ഗോപാലന്. സി.പി.എം കുംബഡാജെ ലോക്കല്‍ മുന്‍ സെക്രട്ടറി, അവിഭക്ത കുമ്പള ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഗോപാലനെ ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഓമന. മക്കള്‍: നിധീഷ്, ധനുഷ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, നാരായണന്, പ്രഭാകരന്, രാഘവന്, കുമാരന്, ദേവകി, കാര്‍ത്യായനി, ലക്ഷ്മി, നാരായണി.
Post Your Comments