കണ്ണൂർ: ബി.ജെ.പി നേതാവിനെതിരെ പരസ്യ വധഭീഷണി മുഴക്കി സി.പി.എം. സി.പി.എം ആർ.എസ്.എസ് പ്രാന്തീയ കാര്യകാരീ സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിരെ വധഭീഷണിയുയർത്തിയതിന് പിന്നാലെ പരസ്യ ഭീഷണിയുമായി അണികൾ രംഗത്ത്. വത്സൻ തില്ലങ്കേരിയെ വധിക്കുമെന്ന് പരസ്യമായി പറയുന്നത് മട്ടന്നൂരിൽ സിപിഎം നടത്തിയ ഹർത്താലിനോടനുബന്ധിച്ച പ്രതിഷേധ പ്രകടനത്തിലാണ്.
സാമൂഹ്യമാദ്ധ്യമങ്ങൾ വഴി കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രാന്തീയ കാര്യ കാരി സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിരെ സിപിഎമ്മുകാർ വധ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മട്ടന്നൂരിലെ സിപിഎം ഹർത്താലിന്റെ ഭാഗമായി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പരസ്യ വധ ഭീഷണി ഉയർത്തിയത്.
വത്സൻ തില്ലങ്കേരിയെ സിപിഎം നേതൃത്വം വാക്ക് പറഞ്ഞാൽ വധിക്കുമെന്നാണ് പരസ്യമായി പറഞ്ഞിരിക്കുന്നത്. ഒരു ആർഎസ്എസുകാരെയും ജില്ലയിൽ പ്രവർത്തിക്കാനനുവദിക്കില്ല എന്ന രീതിയിലാണ് മുദ്രാവാക്യം വിളി. മൂന്നാംദിവസം തിരിച്ചടി ഉണ്ടാകുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.
Post Your Comments