അമിത വേഗതയെ തുടര്‍ന്ന് വ്യാപാരിയില്‍ നിന്ന് 200,000 ദിർഹം പിഴ ചുമത്തി. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലാണ് അദ്ദേഹം വാഹനം ഓടിച്ചത്. ഫിൻലാന്റിലാണ് സംഭവം ഉണ്ടായത്. ട്രാഫിക് അധികൃതരുടെ ഭാഗത്ത് നിന്ന് പിഴവ് ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഫിൻലാന്റിൽ ട്രാഫിക് പിഴകൾ, കുറ്റവാളിയുടെ സമ്പാദ്യം അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
റീമ കുയിസ്ലയുടെ പ്രതിവർഷ വരുമാനം 6.5 മില്യൺ ഡോളറാണ്. അതുകൊണ്ടാണ് അത്തരമൊരു വലിയ തുക പിഴ ചുമത്തിയത്. എന്നാല്‍ ഇത്തരം പിഴകൾ കേൾക്കുന്നത് അപൂര്‍വമാണ്. കുറ്റവാളി ഒരു ദിവസം ചെലവഴിക്കുന്ന തുകയുടെ കണക്ക് കണക്കിലെടുത്താണ് ഫിൻലാന്റുകൾ പിഴ ചുമത്തുന്നത്
Post Your Comments