
നിങ്ങളുടെ കാറിന് വിചാരിച്ച മൈലേജ് കിട്ടാനും അത് ഏറെകാലം നിലനിർത്താനും സഹായിക്കുന്ന പത്തു മാർഗങ്ങൾ ചുവടെ ചേർക്കുന്നു.
1. ഗിയര്‍ മാറ്റം
കൃത്യമായ രീതിയിൽ ഗിയർ മാറണം. എഞ്ചിന്‍ വേഗം കൂടുതല്‍ ഉയർന്നതിനു ശേഷം ഗിയർ മാറരുത്. അടിക്കടിയുള്ള ഗിയര്‍ മാറ്റങ്ങളും ഹാഫ് ക്ലച്ച്, ക്ലച്ചിലുള്ള നിരങ്ങല്‍ തുടങ്ങിയവ മൈലേജ് കുറയ്ക്കുന്നതിന് കാരണമാകുന്നു
2. ബ്രേക്കിംഗ്
പെട്ടെന്നുള്ള സഡന്‍ ബ്രേക്കിംഗ് പിന്നീട് വേഗം വർധിപ്പിക്കുന്നത് മൈലേജ് കുറയ്ക്കുന്നു
3. എ സി
ആവശ്യമെങ്കിൽ മാത്രം എസി ഉപയോഗിക്കുക. അല്ലാത്ത അവസരങ്ങളിൽ കാറിൽ എസി ഓണാക്കി ഇടാതിരിക്കുക
4. ടയർ മര്‍ദ്ദം
വീതി കുറഞ്ഞ ടയർ ഉപയോഗിക്കാതിരിക്കുക.ടയറില്‍ ആവശ്യത്തിനു മര്‍ദ്ദമുണ്ടെന്ന് ഉറപ്പുവരുത്തുക
5. സര്‍വ്വീസ്
കൃത്യമായ ഇടവേളകളിൽ സർവീസ് ചെയുക.പൊടിയുള്ള സാഹചര്യങ്ങളില്‍ ഓടിക്കുന്ന വാഹനങ്ങളാണെങ്കില്‍ നിര്‍മ്മാതാക്കള്‍ പറയുന്ന കാലയളവിനു മുൻപ് തന്നെ എയര്‍ ഫില്‍റ്റര്‍ മാറ്റുക
6. കൃത്യമായ വേഗത
50 – 60 കിലോമീറ്റര്‍ പരിധിയില്‍ വാഹനം ഓടിക്കുക. വേഗം ക്രമേണ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഡ്രൈവിംഗ് രീതി ശീലമാക്കുക
7. എഞ്ചിന്‍
ട്രാഫിക്ക് സിഗ്നലുകളിൽ ഒരു മിനിറ്റിലധികം നിര്‍ത്തേണ്ട ഇടങ്ങൾ ഉണ്ടെങ്കിൽ വാഹനം ഓഫ് ചെയ്തിടുക. ചെറിയ യാത്രകളൊഴികെയുള്ള യാത്രകള്‍ മുന്‍കൂട്ടി തയ്യാറാക്കുക. പാര്‍ക്കിംഗിനെപ്പറ്റി മുന്‍കൂട്ടി ധാരണയുണ്ടാക്കുക.
8. ഡ്രൈവിംഗ് രീതി
മികച്ച രീതിയിലുള്ള ഡ്രൈവിംഗ് മൈലേജിനെ ഏറ്റവും അധികം സ്വാധീനിക്കുന്നു. പെട്ടെന്നുള്ള വേഗമെടുക്കലും ബ്രേക്കിംഗും ഗിയര്‍ ചെയിഞ്ചിംഗുമൊക്കെ വാഹനത്തിന്‍റെ ആയുസും മൈലേജുമൊക്കെ ഇല്ലാതാക്കുന്നു
9. ദീര്‍ഘ വീക്ഷണം
ദീര്‍ഘ വീക്ഷണത്തോട് കൂടി നിരത്തിൽ വാഹനം ഓടിക്കുക. നിരത്തിലെ പ്രതിബന്ധങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്താൽ മൈലേജു മാത്രമല്ല വാഹനത്തിന്‍റെയും നിങ്ങളുടെയും ആയുസ്സ് ഇതു മൂലം വര്‍ദ്ധിക്കും
10. സിന്തറ്റിക്ക് ഓയില്‍
സിന്തറ്റിക്ക് ഓയില്‍ വാഹനത്തിന്റെ മൈലേജ് 15 ശതമാനം അധികം വർധിക്കുമെന്നു ചില പഠനങ്ങൾ പറയുന്നു. വിസ്‍കോസിറ്റി കൂടുതലായതിനാല്‍ സിന്തറ്റിക്ക് ഓയിലില്‍ എഞ്ചിന്‍ വളരെ സുഗമമായി പ്രവര്‍ത്തിക്കും എന്നതാണ് കാരണം.
Post Your Comments