ഷിക്കാഗോ•ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ അഞ്ച് കുട്ടികളുടെ മാതാവായ മുന്‍ അധ്യാപികയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം.
ഇല്ലിനോയിസ് ഗാര്‍ഡന്‍ പ്രെയ്റീ സ്വദേശിയായ 41 കാരി സാറ എല്‍. മൈയേഴ്സിനെയാണ് കോടതി ശിക്ഷിച്ചത്. പോപ്ലര്‍ ഗ്രോവിലെ ഹൈസ്കൂളില്‍ പ്രത്യേക വിദ്യാഭ്യാസ അധ്യാപികയായിരുന്ന സാറ ബന്ധം പുലര്‍ത്തിയത് സ്പെഷ്യല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ത്ഥിയുമായി അല്ലെന്ന് ബൂൺ കൗണ്ടി ഷെരിഫ് വകുപ്പിലെ രേഖകള്‍ പറയുന്നു.
ഷിക്കാഗോയില്‍ നിന്നും 78 മൈല്‍ വടക്കാണ് ബൂൺ കൗണ്ടിയിലെ പോപ്ലര്‍ ഗ്രോവ്.
2016 നവംബര്‍ മുതലാണ് സാറ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം തുടങ്ങിയത്. ഈ വര്‍ഷം ഏപ്രിലിലാണ് വിദ്യാര്‍ത്ഥി ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് തവണ സാറ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും മൂന്നാമത്തെ വിചാരണയിലും ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
സാറ ഇതുവരെ 261 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. തടവ് ശിക്ഷയ്ക്ക് പുറമേ സാറയെ ആജീവനാന്ത ലൈംഗികകുറ്റവാളിയായി പ്രഖ്യാപിക്കാനും കോടതി ഉത്തരവിട്ടുണ്ട്.
Post Your Comments