മാറിയ ജീവിത രീതിയിലെ ഭക്ഷണശീലം ക്യാൻസർ വരുന്നതിന് പ്രധാന കാരണമായി മാറുന്നെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. ഇതിലേറെയും പാശ്ചാത്യ ഭക്ഷണങ്ങൾ എന്നത് ശ്രദ്ധേയം. അതിനാൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഒരു പരിധിവരെ ക്യാൻസര്‍ വരുന്നത് തടയുവാൻ സാധിക്കും. ക്യാൻസര്‍ വരാൻ കാരണമാകുന്ന ഏഴു ഭക്ഷണങ്ങൾ ചുവടെ ചേർക്കുന്നു
1. സിനിമയ്ക്കുപോകുമ്പോഴും മറ്റും പോപ്കോണ്‍ കഴിക്കുന്നവരാണ് ഏറെയും. എന്നാൽ മൈക്രോവേവ് ഓവനിൽ തയ്യാറാക്കുന്ന പോപ്കോണ്‍ സ്ഥിരമായി കഴിക്കുന്നത് പ്രമേഹവും ശ്വാസകോശ ക്യാൻസറും പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. പോപ്കോണിൽ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നതാണ് കാരണം.
2 പാക്കറ്റിലും കുപ്പികളിലുമായി വരുന്ന റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തിൽപ്പെടുന്ന ഭക്ഷണങ്ങൾ അധികനാള്‍ കേടാകാതിരിക്കാൻ ചില പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇവ ക്യാൻസർ വരുത്തുന്നതിന് കാരണമാകുന്നു
3 .അമിത മധുരവും ട്രാൻസ് ഫാറ്റും ഉപയോഗച്ച് ഉണ്ടാക്കുന്ന ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സാധാരണ പഞ്ചസാരയിൽനിന്ന് വേര്‍തിരിച്ചെടുക്കുന്ന ഫ്രക്ടോസ് അമിതമായി അടങ്ങിയിട്ടുള്ള ബ്രൗണ്‍ ഷുഗര്‍ പോലെയുള്ള വസ്തുക്കൾ അടങ്ങിയ ഭക്ഷണങ്ങള്‍, കഴിക്കുന്നതിലൂടെ ക്യാൻസര്‍ കോശങ്ങള്‍ അതിവേഗം പുറത്തുവരാനും വളരാനും കാരണമാകുന്നു. അതിനാൽ പഞ്ചസാരകുറച്ച് തേൻ പോലെയുള്ള പ്രകൃതിദത്ത മധുരമാര്‍ഗങ്ങള്‍ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.
4 കാര്‍ബണേറ്റഡായ ശീതളപാനീയങ്ങള്‍ അമിതമായി കുടിക്കുന്നവർക്ക് എളുപ്പത്തിൽ ക്യാൻസർ പിടിപെടാം
5 ശരീരഭാരവും വണ്ണവും കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റ് ഫുഡ് ക്യാൻസർ വരുന്നതിനു കാരണക്കാരനാണ്. ഇത്തരം ഭക്ഷണം കൂടുതലായി കഴിച്ചാൽ ആരോഗ്യവും പ്രതിരോധശേഷിയും നഷ്ടപ്പെടും
7 ചിപ്സ്, മിക്ചര്‍ പോലെയുള്ള വറുത്ത സ്നാക്ക് സ്ഥിരമായും അമിതമായും കഴിക്കാതിരിക്കുക കാരണം ഇതും ക്യാൻസർ വരുന്നതിന് മുഖ്യകാരണമാണ്
Post Your Comments