![](/wp-content/uploads/2017/12/hyderabad-student_650x400_61514134290.jpg)
ഹൈദരാബാദ്: ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ സയിദ് അബ്ദുള്‍ റഹീം ഫഹദ്(29) ആണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥിയായ അബ്ദുള്‍ റഹീം പാര്‍ട് ടൈമായി അവിടെ തന്നെ ഡ്രൈവര്‍ ജോലിയും ചെയ്തിരുന്നു. വാഹനത്തില്‍ പോകുമ്പോള്‍ അമിത വേഗത്തില്‍ സിഗ്‌നല്‍ മറികടന്നെത്തിയ കാര്‍ റഹീമിന്റെ കാറില്‍ ഇടിച്ചു കയറിയത്. ഇടിച്ച കാറിന്റെ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. റഹീം സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു
ഓസ്ട്രേലിയയില്‍ താമസിക്കുന്ന അബ്ദുള്‍ റഹീമിന്റെ ബന്ധുവായ ഫൈസലാണ് മരണ വിവരം മാധ്യമങ്ങളെ അറിയിച്ചത്. അബ്ദുള്‍ റഹീമിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇദ്ദേഹം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. തെലുങ്കാന ബി.ജെ.പി പ്രസിഡന്റ് കെ. ലക്ഷ്മണനും സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
Post Your Comments