
ഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയ ഇന്ത്യ ട്വന്റി-20യില്‍ പാകിസ്താന്റെ റെക്കോര്‍ഡ് മറികടന്നു. ഈ കലണ്ടര്‍ വര്‍ഷം ട്വന്റി-20യില്‍ ഏറ്റവുമധികം വിജയം നേടുന്ന ടീം എന്ന റെക്കോര്‍ഡാണ് ഇന്ത്യ പാകിസ്താനില്‍ നിന്ന് സ്വന്തമാക്കിയത്.
ഈ കലണ്ടര്‍ വര്‍ഷം ഇന്ത്യ ഒമ്പത് വിജയങ്ങളോടെയാണ് ട്വന്റി-20 പൂര്‍ത്തിയാക്കിയത്. എട്ടു വിജയങ്ങള്‍ നേടിയിട്ടുള്ള പാകിസ്താനായിരുന്നു ഇക്കാര്യത്തിലുള്ള റെക്കോര്‍ഡ് ഇതുവരെ കൈവശംവെച്ചിരുന്നത്. ഇതുകൂടാതെ 2017ല്‍ ഏറ്റവുമധികം ടെസ്റ്റ് ഏകദിന വിജയങ്ങള്‍ നേടിയ ടീമും ഇന്ത്യയാണ്. ഏകദിനത്തില്‍ 21 മല്‍സരങ്ങളിലും ടെസ്റ്റില്‍ ഏഴു കളികളിലും ഇന്ത്യ ജയിച്ചിട്ടുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം മത്സരത്തിന് മുമ്പ് 119 റേറ്റിങ് പോയിന്റുമായി ഇന്ത്യ നാലാമതായിരുന്നു. എന്നാല്‍ പരമ്പര ജയത്തോടെ ഇന്ത്യ 120 റേറ്റിങ് പോയിന്റുമായി മുകളിലേക്ക് എത്തുകയായിരുന്നു.
അതേസമയം ടെസ്റ്റില്‍ നിലവില്‍ ആറു വിജയങ്ങളുള്ള ഓസ്‌ട്രേലിയ, ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഏഴു വിജയങ്ങളുമായി ഇന്ത്യയ്‌ക്കൊപ്പമെത്തും.
Post Your Comments