Latest NewsNewsIndia

പാക്കിസ്ഥാനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണു സൈനികരുടെ മരണം : കോൺഗ്രസ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്കുള്ള തിരിച്ചടിയാണു അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടെ മരണമെന്ന് കോണ്‍ഗ്രസ്. നിയന്ത്രണരേഖയില്‍ പാക് വെടിവയ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇത്തരമൊരു വിചിത്ര ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി രംഗത്ത് വന്നത്.

കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലെ രജൗരി സെക്ടറിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.പെട്ടെന്നുള്ള ആക്രമണമായിരുന്നു പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായത്. തിരിച്ചുള്ള അക്രമണത്തിൽ പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായും പാകിസ്ഥാന്റെ ബങ്കറുകൾ തകർത്തതായുമാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button