ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ വിമത നേതാവ് ടി.ടി.വി. ദിനകരനെ പിന്തുണച്ച ജില്ലാതല നേതാക്കളെ എഐഎഡിഎംകെ പുറത്താക്കി. ആർകെ നഗറിൽ ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണം ആവശ്യപ്പെടാനും എഐഎഡിഎംകെ തീരുമാനിച്ചു.
ചെന്നൈയിൽ ചേർന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിലാണ് ആറ് ഭാരവാഹികളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ തീരുമാനമെടുത്തത്. ഞായറാഴ്ച നടന്ന വോട്ടെണ്ണലിൽ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരൻ വിജയിച്ചത്. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമാണിത്.
Post Your Comments