Latest NewsKeralaNews

അ​തീ​വ സു​ര​ക്ഷ​യു​ള്ള ന​മ്പ​ർ​പ്ലേ​റ്റു​മാ​യി നിരത്തിലോടിയ വാഹനം പിടിയിൽ

പാ​റ​ശാ​ല: വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ചു ന​ൽ​കു​ന്ന അ​തീ​വ സു​ര​ക്ഷ​യു​ള്ള ന​മ്പ​ർ​പ്ലേ​റ്റു​മാ​യി നി​ര​ത്തി​ലോ​ടി​യ വാഹനം പിടിയിൽ. 109 CD 13 ന​മ്പ​രു​പ​യോ​ഗി​ച്ചോ​ടി​യ ഇ​ന്നോ​വ കാ​റാ​ണ് പാ​റ​ശാ​ല ആ​ർ​ടി​ഓ അ​ധി​കൃ​ത​ർ പി​ടികൂടിയത്. തി​രു​വ​ന​ന്ത​പു​ര​ത്തും ,ത​മി​ഴ്നാ​ട്ടി​ലു​മാ​യി ക​ല്യാ​ണ സ​വാ​രി ഉ​ൾ​പ്പ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉപയോഗിച്ചിരുന്ന ഈ വാഹനം അ​രു​വ​ള്ളൂ​ർ സ്വ​ദേ​ശി​യു​ടെ പ​ക്ക​ൽ നി​ന്നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

അ​സാ​ധാ​ര​ണ​മാ​യ ന​മ്പ​രു​പ​യോ​ഗി​ച്ചു വാ​ഹ​നം ഓ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​ണ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​ത്. തുടർന്ന് ട്രാ​ൻ​സ്പോ​ർ​ട് ക​മ്മീ​ഷ​ണ​ർ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​വാ​ൻ പാ​റ​ശാ​ല ആ​ർ​ടി​ഓ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button