Latest NewsNewsInternational

മഴയിലും ചുഴലിക്കാറ്റിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 200 കടന്നു

മനില: ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഇരുന്നൂറിലധികം പേര്‍ മരിച്ചു. മഴയെ തുടര്‍ന്നു നിരവധി സ്ഥലങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലുമാണ് മരണ സംഖ്യ വര്‍ധിക്കുന്നതിന് കാരണമായത്. മഴയെ തുടര്‍ന്നു 39 നഗരങ്ങളില്‍ പാലങ്ങളും റോഡുകളും തകരാറിലായിരുന്നു. മരണസംഖ്യ ഇനിയും ഉയരനാണ് സാധ്യത.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും പ്രദേശത്ത് മണിക്കൂറില്‍ 80 മുതല്‍ 95 കിലോമീറ്റര്‍ വേഗത്തിലാണു ഇപ്പോഴും കാറ്റു വീശുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇത് രക്ഷാപ്രവര്‍ത്തനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. മണ്ണിനടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദുരന്തനിവാരണസേന നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button