ക്രിസ്‌തുമസിന് വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആദ്യം ചെയ്യേണ്ട കാര്യം വീട് വൃത്തിയാക്കുക എന്നതാണ്. വീടിന്റെ പ്രധാന ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൊടിയും ആവശ്യമില്ലാത്ത സാധനങ്ങളും മാറ്റി മുറികളും അലമാരകളും വൃത്തിയായി ക്രമീകരിക്കണം. തുടർന്ന് ക്രിസ്‌തുമസിനായി ഏത് മുറിവേണം അലങ്കരിക്കേണ്ടതെന്ന് തീരുമാനിക്കുകയും അതിന് വേണ്ട സാധനങ്ങള്‍ തയ്യാറാക്കുകയും ചെയ്യുക. വീടിന്റെ വിവിധ ഭാഗങ്ങള്‍ അലങ്കരിക്കാനുള്ള ചുമതല കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കായി പങ്ക് വെച്ച് നൽകുന്നതാണ് ഉത്തമം. എല്ലാവരും ചേർന്ന് ക്രിസ്‌തുമസ് ട്രീ ഒരുക്കുന്നത് മാനസിക സംഘർഷം കുറയ്ക്കുന്നതിനോടൊപ്പം ഉത്സാവന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കും.
ക്രിസ്‌തുമസിന് തയ്യാറാക്കേണ്ട വിഭവങ്ങളെ കുറിച്ച് തീരുമാനം എടുക്കുക. ഏതെങ്കിലും വിഭവങ്ങള്‍ പ്രത്യേകമായി തയ്യാറാക്കാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അതിന് ആവശ്യമായ സാധനങ്ങള്‍ എന്തെല്ലാമാണന്ന് നോക്കുകയും ആവശ്യമുള്ള വസ്‌തുക്കൾ വാങ്ങിവെക്കുകയും ചെയ്യുക.
Post Your Comments