Latest NewsNewsInternational

സ്കൂള്‍ ഗേറ്റ് തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: ഭോപ്പാലില്‍ സ്കൂള്‍ ഗേറ്റ് തകര്‍ന്ന് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കാര്‍ത്തിക്(9), സാവന്‍(8) എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നു മണിയോടെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ മുകളിലേക്ക് സ്കൂള്‍ ഗേറ്റ് തകര്‍ന്ന് വീഴുകയായിരുന്നു. ഭോപ്പാലിലെ സ്വാമി വിവേകാനന്ദാ വിദ്യാപീഠ് സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് അവധിക്കായി സ്കൂള്‍ അടച്ചിരുന്നു.

എന്നാല്‍ മമത ഓഫീസ് ജോലികള്‍ ചെയ്യാനായി സ്കൂളിലേക്ക് വരുമ്പോള്‍ കാര്‍ത്തികും അമ്മയുടെ കൂടെ വരികയായിരുന്നു. ഇതേ സ്കൂളില്‍ ജോലി ചെയ്യുന്ന മമതാ ബായിയുടെ മകനാണ് കാര്‍ത്തിക്. രണ്ടുപേരും ചേര്‍ന്ന് ഗേറ്റിന് സമീപം നിന്ന് കളിക്കുമ്പോള്‍ ഗേറ്റ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള അനാസ്ഥ നടന്നതായി തെളിഞ്ഞാല്‍ സ്കൂളിനെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഗേറ്റ് സ്ഥാപിച്ച്‌ തൊഴിലാളികള്‍ ആരാണെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഗേറ്റിന് മുകളില്‍ കയറി കളിച്ചതിനാലായിരിക്കും അപകടം നടന്നതെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ കുല്‍ക്കര്‍ണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button