പാട്ന: കാലിത്തീറ്റ കുംഭകോണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവിന് ജയിലില്‍ വി.ഐ.പി പരിഗണനയെന്ന് സൂചന. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യവും കൊതുക് വലയും പത്രത്തിനും പുറമെ ടെലിവിഷന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. 2014ല്‍ ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചത് കൊണ്ടാണ് ജയില്‍ അധികൃര്‍ അദ്ദേഹത്തിന് സൗകര്യങ്ങള്‍ ഒരുക്കി നൽകിയിരിക്കുന്നത്.
കാലിത്തീറ്റ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ ആറു കേസുകളിലാണ് ലാലുവിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 37.5 കോടിയുടെ അഴിമതി നടത്തിയെന്ന ആദ്യ കേസില്‍ 2013 സെപ്റ്റംബര്‍ 30-നു ലാലുവിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു.
Post Your Comments