Latest NewsIndiaNews

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എട്ട് കോടി രൂപ ചെലവില്‍ നടത്തുന്ന മഹാഹോമം ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനു വേണ്ടി

കൊല്ലൂര്‍ : കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എട്ടു കോടി രൂപ ചെലവില്‍ നടത്തുന്ന അയുധ്ശത ചണ്ഡികാഹോമം ജയിലില്‍ കഴിയുന്ന എ.ഡി.എം.കെ. നേതാവ് ശശികലയ്ക്കു വേണ്ടിയെന്ന് അഭ്യൂഹം. നാളെ മുതല്‍ 29 വരെ നടക്കുന്ന ഹോമത്തിനായി ക്ഷേത്രപരിസരത്തെ കുന്നിലാണു വേദിയൊരുങ്ങുന്നത്.
കോയമ്പത്തൂരുകാരനായ ഗള്‍ഫ് വ്യവസായി പെരിയസ്വാമിയുടെ വകയായാണ് പെരിയനിലയില്‍ ഹോമം നടത്തുന്നത്. ഹോമക്രിയകള്‍ക്കായി അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ആയിരത്തഞ്ഞൂറോളം പുരോഹിതന്മാരെത്തും. കാനന മധ്യത്തിലുള്ള ക്ഷേത്രമാണെന്നതു കണക്കിലെടുത്ത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഹോമത്തിനെത്തുന്ന പ്രത്യേക ക്ഷണിതാക്കള്‍ക്കുവേണ്ടി കൊല്ലൂര്‍, കുന്താപുരം, ഉഡുപ്പി പ്രദേങ്ങളിലെ നാനൂറോളം ലോഡ്ജുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയം ഇളകിമറിയുന്നതിനിടയിലാണ് അന്തരിച്ച ജയലളിതയുടെ തോഴിക്കുവേണ്ടി ഹോമം നടത്തുന്നതെന്നാണ് അഭ്യൂഹം. അനധികൃത സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ടാണ് ശശികല ജയിലിലായത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത ശശികലയെ ഒപ്പംകൂട്ടി കൊല്ലൂരില്‍ മൂകാംബികാ ദര്‍ശനം നടത്തുകയും ദേവിക്കു സ്വര്‍ണവാള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയത്തില്‍ ശശികലയുടെ വഴികാട്ടിയുമായിരുന്ന എം.ജി.ആറും മൂകാംബിക ഭക്തനായിരുന്നു. അദ്ദേഹത്തിനും മൂകാംബികയില്‍ സ്വര്‍ണനിര്‍മിത വാള്‍ സമര്‍പ്പിച്ച ചരിത്രമുണ്ട്.

ക്രിസ്മസ്, പുതുവത്സര അവധിക്കാലം പ്രമാണിച്ച് മൂകാബികയിലെത്തുന്നവരാണ് യാഗം നടക്കുന്നതു മൂലം വലയുന്നത്. ഹോമത്തിന്റെ സംഘാടകര്‍ ലോഡ്ജുകള്‍ മുഴുനായി ബുക്ക് ചെയ്്തതിനാല്‍ സാധാരണക്കാരായ ഭക്തര്‍ക്കു താമസിക്കാന്‍ ഇടമുണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button