Latest NewsNewsIndia

ഉപതിരഞ്ഞെടുപ്പ്: രണ്ട് സംസ്ഥാനങ്ങളിൽ ബിജെപി ബംഗാളില്‍ തൃണമൂല്‍

ന്യൂഡല്‍ഹി: ബംഗാള്‍, യുപി, അരുണാചല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും തൃണമൂലിനും മുന്നേറ്റം. ബംഗാളിലെ സബാങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭുനിയ 64192 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള സിപിഎമ്മിന് 41987 വോട്ടുകളേ നേടാനായുള്ളൂ. 37476 വോട്ടുകളോടെ ബിജെപിയാണ് മൂന്നാം സ്ഥാനത്ത്.

ഉത്തര്‍പ്രദേശിലെ സിക്കന്ദര നിയോജക മണ്ഡലത്തില്‍ 19000 ത്തിലധികം വോട്ടുകള്‍ക്ക് ഭരണകക്ഷിയായ ബിജെപി മുന്നേറുകയാണ്. രണ്ടാം സ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമാണ്. ബിജെപിയുടെ സിറ്റിങ് എംഎല്‍എ മതുരപ്രസാദ് പാല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.അരുണാചല്‍ പ്രദേശിലെ പക്കെ കസാങിലും ലിക്കാബലിയിലും ബിജെപി തന്നെയാണ് മുന്നിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button