Latest NewsNewsLife Style

പെട്രോള്‍ പമ്പിലെ തട്ടിപ്പില്‍ നിന്ന് രക്ഷപെടാം: ഇതാ ഏഴ് വഴികള്‍

1 പെട്രോള്‍ പമ്പിലെ മെഷീന്‍ റീസെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. മെഷീനിലെ ഡിസ്പ്ലേയിലെ അളവ് പൂജ്യം ആയിരിക്കണം.

2. ഒരിക്കലും 100, 200, 500 പോലെയുള്ള സംഖ്യകള്‍ക്ക് ഇന്ധനം വാങ്ങാതിരിക്കുക. 115, 206, 324, 455 രൂപ പോലെയുള്ള തുകയ്ക്ക് ഇന്ധനം ആവശ്യപ്പെടുക. 100, 200 പോലെയുള്ള ഫിഗറുകള്‍ മിക്കവാറും പമ്പുകളില്‍ സെറ്റ് ചെയ്തിട്ടുണ്ടാകും.

2. വീടിനോ ഓഫീസിനോ അടുത്തു നിന്ന് സ്ഥിരം ഇന്ധനം വാങ്ങുന്നവരാണെങ്കില്‍ കുറച്ച് ദിവസം വ്യത്യസ്ത പമ്പുകളില്‍ നിന്നായി ഇന്ധനം നിറച്ചു നോക്കണം. അപ്പോള്‍ ഏറെക്കുറെ ഏതു പമ്പിലാണ് കുറവ് ഇന്ധനം ലഭിക്കുന്നതെന്ന കാര്യം വ്യക്തമാകും. ശേഷം നിങ്ങള്‍ക്ക് ഏതു പമ്പ് വേണമെന്ന് തീരുമാനിക്കാം.

4. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ മിഷീനിലെ അളവ് മാറുന്നതും പൈപ്പിലും ശ്രദ്ധിക്കുക. ഒരു ജീവനക്കാരന്‍ ഇന്ധനം നറയ്ക്കുമ്പോള്‍ മറ്റൊരാള്‍ നിങ്ങളുടെ ശ്രദ്ധ തിരിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചേക്കം.

5. ഇന്ധനം നിറച്ചയുടന്‍ നോസില്‍ ടാങ്കില്‍ നിന്ന് എടുത്തുമാറ്റാന്‍ അനുവദിക്കരുത്. നിങ്ങള്‍ നല്‍കുന്ന പണത്തിനുള്ള ഇന്ധനം പൈപ്പില്‍ അവശേഷിക്കുന്നുണ്ടാകും. അവസാന തുള്ളിയും ടാങ്കില്‍ വീണുവെന്ന് ഉറപ്പാക്കിയ ശേഷമേ നോസില്‍ പുറത്തെടുക്കാന്‍ അനുവദിക്കാവൂ.

6. കറന്‍സി നോട്ട് നല്‍കുന്നതിലും കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടാണ് ഉചിതം. കാരണം, കാര്‍ഡ് ഉപയോഗിച്ചാണെങ്കില്‍ 502, 999, 207 പോലുള്ള തുകകളില്‍ കൃത്യമായി ഇടപാട് നടത്താന്‍ കഴിയും.

7. ഏകദേശം പൈപ്പിന്റെ നീളം കണക്കാക്കി മെഷീനില്‍ നിന്ന് അകറ്റി വേണം വാഹനം നിര്‍ത്താന്‍. പൈപ്പ് വളഞ്ഞാണ് കിടക്കുന്നതെങ്കില്‍ നിങ്ങള്‍ നല്‍കുന്ന പണത്തിനുള്ള ഇന്ധനം പൈപ്പില്‍ തടഞ്ഞു നില്‍ക്കും. ഇത് ഒഴിവാക്കാനാണ് വാഹനം അകറ്റി നിര്‍ത്താന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button