Latest NewsNewsIndia

ടുജി അഴിമതിക്കേസ്: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീഡിയോകോണ്‍

ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വീഡിയോകോണ്‍ ടെലികമ്മ്യൂണിക്കേഷന്‍. സര്‍ക്കാരില്‍ നിന്നും 10,000 കോടി രൂപ ആവശ്യപ്പെടാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് 10,000 കോടിയിലധികം രൂപയുടെ നഷ്ടം കമ്പനിക്ക് ഉണ്ടായെന്ന് വീഡിയോകോണ്‍ പറയുന്നു.

2007-08 കാലയളവില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ടുജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010ല്‍ സിഎജി വിനോദ് റായി കണ്ടെത്തിയിരുന്നു. 2011ല്‍ രാജ അറസ്റ്റിലായി. അഴിമതി നടന്നെന്ന് കണ്ടെത്തിയതോടെ അനുവദിച്ച ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കി .

ഇക്കൂട്ടത്തില്‍ വീഡിയോകോണിന്റെ 15 ലൈസന്‍സുകളും ഉള്‍പ്പെടുന്നു. 1,500 കോടിയലധികം രൂപ ടെലികോം പെര്‍മിറ്റിനായി വീഡിയോകോണ്‍ നല്‍കിയിട്ടുണ്ട്. 2012 നവംബറില്‍ നടന്ന ലേലത്തില്‍ 2,221.44 രൂപയ്ക്കാണ് ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി വീഡിയോകോണ്‍ 2ജി സ്‌പെക്ട്രം വാങ്ങിയത്.ഇതിനായി വലിയ തുക കടമെടുത്തിരുന്നുവെന്നും സ്‌പെക്ട്രം പിന്‍വലിക്കപ്പെട്ടതോടെ നികത്താനാവാത്ത നഷ്ടം കമ്പനിയ്ക്കുണ്ടായെന്നുമാണ് അറിയുന്നത്. അതോടെ കമ്പനിയുടെ സ്‌പെക്ട്രം മുഴുവന്‍ എയര്‍ടെല്‍ ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button