FoodChristmas

ക്രിസ്തുമസ് ദിനത്തില്‍ വാനില മഗ്ഗ് കേക്ക്

ചേരുവകൾ

*മൈദ – 2 ടേബിൾ സ്പൂൺ
*പഞ്ചസാര – 2 ടേബിൾ സ്പൂൺ
*വെണ്ണ – 1 സ്പൂൺ
*വാനില എസ്സെൻസ് – അര സ്പൂൺ
*മുട്ട – 1
*പാൽ – 2 സ്പൂൺ
*ബേക്കിംഗ് പൌഡർ – കാൽ സ്പൂൺ

തയ്യാറാക്കേണ്ട വിധം

മൈദ, പഞ്ചസാര, വെണ്ണ, വാനില എസ്സെൻസ്, മുട്ട, ബേക്കിംഗ് പൗഡർ, പാല് എന്നിവ യോജിപ്പിച്ചു ഒന്ന് ബീറ്റ് ചെയ്തു വയ്ക്കുക.

കടായി നന്നായി ചൂടാക്കുക അടി ഭാഗത്തു ഇത്തിരി കട്ടിക്ക് ഉപ്പ് വിതറുക. ബീറ്റ് ചെയ്ത ബാറ്റർ ഒരു മഗിലേക്കു ഒഴിച്ചു കടായിയിൽ വച്ചു 15മിനിറ്റ് ബേക്ക് ചെയ്യുക. മഗ്ഗിലേക്കു പകുതി മാത്രമേ ബാറ്റർ ഒഴിക്കാവു. കടായി അടച്ചു വയ്ച്ചു വേണം ബേക്ക് ചെയേണ്ടത്.

shortlink

Post Your Comments


Back to top button