യേശുവിന്‍റെ ജന്മദിനം ആഘോഷിക്കാനുള്ള പരമ്പരാഗതമായ ഒരു ക്രിസ്‌തീയാചാരമാണ് ക്രിസ്‌തുമസ്. ഈ ആഘോഷത്തിൽ അനേകം ആചാരങ്ങൾ അനുഷ്‌ഠിച്ചുവരുന്നു. അതിലൊന്ന് സാന്താക്ലോസ് എന്ന ഐതിഹ്യകഥാപാത്രമാണ്. ചുവപ്പുവസ്‌ത്രം ധരിച്ച, റോസ് നിറത്തിൽ കവിളുകളുള്ള, വെള്ളത്താടി വെച്ച, ഉന്മേഷവാനായി കാണപ്പെടുന്ന ഒരു അപ്പൂപ്പനാണ് ആധുനികനാളിലെ സാന്താക്ലോസ് എന്ന ഈ കഥാപാത്രം.
സാന്താക്ലോസ് 1931-ൽ വടക്കെ അമേരിക്കയിലെ ബിവറേജസ് കമ്പനിക്കുവേണ്ടി നിർമിച്ച പ്രശസ്‌തമായ ഒരു ക്രിസ്‌തുമസ്സ് പരസ്യത്തിലെ കഥാപാത്രമാണ്. തുടർന്ന് ഡിസംബർ 25-ാം തീയതി നടക്കുന്ന ആഘോഷവേളയിലെ ഔദ്യോഗികപ്രതിനിധിയായി അംഗീകാരം നേടുകയും ചെയ്‌തു’ എന്ന് പ്രൊഫസർ കാർലോസ് ഇ. ഫാന്‍റിനാറ്റി പറയുന്നു.
“ക്രിസ്‌ത്യാനിത്വത്തിന്‍റെ ആദ്യത്തെ രണ്ട് നൂറ്റാണ്ടുകളിൽ രക്തസാക്ഷികളുടെ പിറന്നാളുകൾ ആഘോഷിക്കുന്നതിന് കടുത്ത എതിർപ്പായിരുന്നു. അതുകൊണ്ട്, യേശുവിന്‍റെ പിറന്നാളും ആഘോഷിക്കുന്ന പതിവില്ലായിരുന്നു” എന്ന് എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക പറയുന്നു. പൂർണമായും ഒഴിവാക്കേണ്ട ഒരു വ്യാജമതാചാരമായിട്ടാണ് ജന്മദിനാഘോഷത്തെ ക്രിസ്‌ത്യാനികൾ വീക്ഷിച്ചിരുന്നത്. വാസ്‌തവത്തിൽ, യേശുവിന്‍റെ ജനനത്തീയതിയെക്കുറിച്ചുള്ള യാതൊരു പരാമർശവും ബൈബിളിൽ കാണാനാവില്ല.
ജന്മദിനാഘോഷത്തിന് എതിരെ ആദ്യകാലക്രിസ്‌ത്യാനികൾ അത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിലും, നാലാം നൂറ്റാണ്ട് ആയപ്പോഴേക്കും അതിനെതിരായി കത്തോലിക്കാസഭ ക്രിസ്‌തുമസ്സ് എന്ന ആഘോഷം ഏർപ്പെടുത്തി. പുറജാതീയ റോമൻ മതങ്ങളുടെയും ശൈത്യകാലത്ത് നടത്തുന്ന പെരുന്നാളുകളുടെയും പ്രചാരം കുറച്ചുകൊണ്ട് കത്തോലിക്കാസഭയുടെ പ്രസിദ്ധി വർധിപ്പിക്കുക എന്നതായിരുന്നു ഈ ലക്ഷ്യത്തിനു പിന്നിൽ. വർഷാവർഷം ഡിസംബർ 17 മുതൽ ജനുവരി 1 വരെയുള്ള ദിവസങ്ങളിൽ “മിക്ക റോമാക്കാരും തങ്ങളുടെ ആരാധനാമൂർത്തികളോടുള്ള ആദരസൂചകമായി ആഘോഷങ്ങളിലും കളികളിലും മദ്യപാനോത്സവങ്ങളിലും ഘോഷയാത്രകളിലും മറ്റ് ആഘോഷത്തിമിർപ്പുകളിലും ഏർപ്പെടുക പതിവായിരുന്നു” എന്ന് അമേരിക്കയിലെ ക്രിസ്‌തുമസ്സ്—ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന തന്‍റെ പുസ്‌തകത്തിൽ പെനി എൽ. റെസ്റ്റഡ് പറയുന്നു.
സൂര്യദേവന്‍റെ പിറന്നാളാണ് ഡിസംബർ 25-ാം തീയതി ആഘോഷിച്ചിരുന്നത്. ആ ദിവസത്തിൽ ക്രിസ്‌തുമസ്സ് ആഘോഷം ഏർപ്പെടുത്തിക്കൊണ്ട് സൂര്യദേവന്‍റെ പിറന്നാളിനു പകരം യേശുവിന്‍റെ പിറന്നാൾ ആഘോഷിക്കാൻ സഭ പല റോമാക്കാരെയും പ്രേരിപ്പിച്ചു. “ശൈത്യകാലത്തിന്‍റെ മധ്യത്തിൽ ഉത്സവങ്ങളുടെ അകമ്പടിയോടുകൂടി വരുന്ന ഈ ആചാരവും ആഘോഷിക്കാൻ ഉത്സുകരാണ്” റോമാക്കാർ എന്ന് ഗെറി ബൗളർ എഴുതിയ സാന്താക്ലോസ്, ഒരു ജീവചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്‌തകം പറയുന്നു. യഥാർഥത്തിൽ, അവർ “പഴയ ആചാരങ്ങൾകൊണ്ട് പുതിയ ദിവസത്തെ വരവേൽക്കുന്നതിൽ തുടർന്നിരിക്കുന്നു.”
Post Your Comments