Latest NewsNewsGulf

ദുബായ്‌ കിരീടവാകാശിയുടെ ‘നടപടിയിൽ’ ഞെട്ടി സ്വദേശി വനിത

ദുബായ്: ദുബായ്‌ കിരീടവാകാശി ഷൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽമക്തൂം വാക്ക്‌പാലിച്ചു. സ്വദേശി വനിതയുടെ വീട് സന്ദർശിച്ചാണ് കിരീടാവകാശി വാക്ക് പാലിച്ചത്. ഹബീബ സാമൂഹിക സേവനത്തിൽ പേരുകേട്ട സ്വദേശി വനിതയാണ്. മാത്രമല്ല ദുബായ്‌ നോളേജ്‌ ആന്റ്‌ ഹ്യൂമണ്‍ ഡവലപ്‌മന്റ്‌ അതോറിറ്റി (കെഎച്ച്‌ഡിഎ) യിൽ ഉദ്യോഗസ്ഥ കൂടിയാണ്. ഇവരുടെ ഇഷ്ടവിനോദം ഒഴിവ്‌ സമയങ്ങളിൽ രാജ്യത്തിനകത്തും പുറത്തും സാമൂഹിക സേവനം നടത്തുകയാണ്.

ഇവർ സ്വദേശികളുടെ കുടുംബ പ്രശ്നങ്ങളിൽ പരിഹാരത്തിനു ശ്രമിക്കുന്ന കൗൺസിലർ കൂടിയാണ്. ഹബീബയ്ക്ക് രാജ്യാതിർത്തികൾ കടന്നു പോലും വോളണ്ടിയറാകാൻ സന്നദ്ധയായ മാതൃകാ വനിതയെന്ന വിശേഷണവും ഉണ്ട്. ഇവരെ പരിചയക്കാർ ഉമ്മു മുഹമ്മദ്‌ എന്നാണു ആദരപൂർവ്വം വിളിക്കുന്നത്‌. ഹബീബ അവരെ ഷൈഖ്‌ ഹംദാൻ കെഎച്ച്‌ഡിഎ സന്ദർശിച്ച സമയത്താണ് വീട്ടിലേക്ക്‌ ക്ഷണിച്ചത്‌. തുടർന്ന് അദ്ദേഹം ‘വരാം’ എന്നു സമ്മതിക്കുകയും ചെയ്തു.

തുടർന്ന് അവരുടെ അതിഥിയായി എത്തിയ കിരീടാവകാശി ഉമ്മു ഹബീബയുടെ ഒപ്പം നിന്നു പടമെടുത്തു. സമൂഹ നന്മയിലുള്ള അവരുടെ താൽപര്യത്തെ പ്രോല്‍സാഹിപ്പികുകയും പ്രകീർത്തിക്കുകയും ചെയ്തു. പരസ്പരം പ്രാർത്ഥിച്ചു പിരിഞ്ഞപ്പോൾ ഷൈഖ്‌ ഒരു സമ്മാനവും ഹബീബയ്ക്ക്‌ നൽകി.

ജോർദാൻ അതിർത്തിയിലെ അഭയാർഥി ക്യാംപിൽ അശരണർക്കിടയിൽ നിറഞ്ഞു നിന്നു ഹബീബ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സമയത്ത് പകര്‍ത്തിയ പടമായിരുന്നു അത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button