
ന്യൂഡല്‍ഹി : ബിക്കാനീര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റോബർട്ട് വദ്രയുടെ കൂട്ടാളികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ അസോസിയേറ്റ് അശോക് കുമാര്‍, ജയ്പ്രകാശ് ഭാര്‍ഗവ എന്നിവരാണ് പണം തട്ടിപ്പ് നിയമ പ്രകാരം അറസ്റ്റിലായത്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സ്ഥാപനമാണ് സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി.
രാജസ്ഥാനിലെ ബിക്കാനീറിലെ കൊയ്‌ലാട് ഏരിയയിലെ 275 ബിഗ ഭൂമി( 69 ഏക്കര്‍) സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.ബിക്കാനീര്‍ ഭൂമി ഇടപാടിന് വ്യാജ ആധാരം ഉപയോഗിച്ചെന്ന് തഹസില്‍ദാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് 2015ലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കുമാറിന്റേയും നഗറിന്റേയും വീടുകളിലും മറ്റും ഈ വര്‍ഷം ഏപ്രിലില്‍ എജന്‍സി തിരച്ചില്‍ നടത്തിയിരുന്നു.
Post Your Comments