Latest NewsKeralaNews

ഹസന്റെ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് പത്മജ

തിരുവനന്തപുരം : ഐ.എസ്.ആർ. ചാരക്കേസിന്റെ സമയത്ത് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ രാജിവപ്പിച്ചതില്‍ കുറ്റബോധമുണ്ടെന്ന എം.എം.ഹസന്റെ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് കരുകാരന്റെ മകള്‍ പത്മജ വേണുഗോപാല്‍. തെറ്റ് ചെയ്യുന്നവര്‍ ഒരിക്കലും അക്കാര്യം തുറന്നു പറയാന്‍ തയ്യാറാകില്ല. ഹസന്റെ പ്രസ്താവനയെ നന്മയായി കരുതുന്നുവെന്നും പത്മജ പറഞ്ഞു.

കരുണാകരനെ രാജിവെപ്പിച്ച സംഭവത്തിന് പിന്നില്‍ എന്തെല്ലാം നടന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ ഒരു പോസ്റ്റ്‌മോര്‍ട്ടത്തിന് പോകേണ്ട കാര്യമില്ല. കരുണാകരന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ ആത്മാവിനെങ്കിലും സന്തോഷമുണ്ടാവട്ടെ എന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ സമയത്ത് കെ.കരുണാകരനെ രാജി വയ്പ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോടും തന്നോടും എ.കെ.ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നാണ് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ വെളിപ്പെടുത്തിയത്. കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാകരന്റെ ഓര്‍മ ദിനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ഹസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കരുണാകരനെതിരെ നടപടിയെടുത്തതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും ആന്റണിയുടെ മുന്നറിയിപ്പ് ശരിയായിരുന്നുവെന്നും ഹസന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button