
ഇരിട്ടി(കണ്ണൂര്‍): ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഇരിട്ടി പയഞ്ചേരിയില്‍ എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.എന്‍.എ ഫലം അറസ്റ്റിലായ പ്രതിയുടെതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 30നാണ് പയഞ്ചേരി വികാസ് നഗറിലെ എഴുപതുകാരി പീഡനത്തെ തുടര്‍ന്നു ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. എഴുപതുകാരിയുടെ മരണം സാധാരണ ആത്മഹത്യയാണെന്ന് ആദ്യം കരുതിയെങ്കിലും പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് ഫോറന്‍സിക് സര്‍ജന്‍ വയോധിക ലൈംഗീക പീഡനത്തിനിരയായെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറളത്തെ മാവില വീട്ടില്‍ പി.എം. രാജീവനെ (45)അറസ്റ്റ് ചെയ്തിരുന്നു. വയോധികയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ശ്രവങ്ങളാണ് പോലീസ് ഡി.എന്‍ എ പരിശോധനയ്ക്ക് അയച്ചത്. .ദൃക്സാക്ഷികള്‍ ഒന്നുമില്ലത കേസായിരുന്നതാനാല്‍ ശാസ്ത്രീയ തെളിവുകളാണ് പോലീസ് പ്രധാനമായും ആശ്രയിക്കുന്നത്. ഡി.എന്‍.എ ഫലം അനുകൂലമായതോടെ കേസ് വേഗത്തില്‍ പൂർത്തിയാക്കാൻ സാധിക്കും.
മരിച്ച വയോധികയുടെ മകന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പ്രതിയുടെ രാഷ്ട്രീയ ബന്ധവും മറ്റും ചൂണ്ടിക്കാട്ടി അറസ്റ്റ് വൈകുന്നതില്‍ പോലീസ് ഏറെ പഴികേള്‍ക്കെണ്ടി വന്നിരുന്നു.മൃതദേഹ പരിശോധനാ സമയത്ത് ക്രൂരമായ ലൈംഗിക പീഡനത്തിന് വയോധിക വിധേയയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments