കണ്ണൂര്‍: ട്രെയിനുകള്‍ വൈകും. കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സമയം കുറച്ചു നാളത്തേക്ക് പുനഃക്രമീകരിക്കുകയും രണ്ടു ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
മംഗളൂരുവില്‍നിന്ന് രാവിലെ 11.45 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പർ 22609 മംഗളൂരു സെന്‍ട്രല്‍-കോയന്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് 75 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒന്നിനായിരിക്കും പുറപ്പെടുക.
ഉച്ചകഴിഞ്ഞ് 2.35ന് കണ്ണൂരില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി( ട്രെയിന്‍ നന്പര് 16306) 35 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് 3.10നാണ് യാത്ര ആരംഭിക്കുക.
കണ്ണൂരില്‍നിന്നും ഉച്ചകഴിഞ്ഞ് 2.45ന് പുറപ്പെടേണ്ടിയിരുന്ന കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍(ട്രെയിന്‍ നന്പര് 56602 ) 35 മിനിറ്റ് താമസിച്ച് ഉച്ചകഴിഞ്ഞ് 3.20ന് യാത്ര ആരംഭിക്കുക.
കോയന്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍(ട്രെയിന്‍ നന്പര് 56323)ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.
മംഗളൂരു സെന്‍ട്രല്‍-കോയന്പത്തൂര്‍ പാസഞ്ചര്‍ (നമ്പർ 56324)ണ്ണൂരിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല.
Post Your Comments