KeralaLatest News

യാത്രക്കാർ ശ്രദ്ധിക്കുക ; ട്രെ​യി​നു​ക​ള്‍ വൈ​കും

ക​ണ്ണൂ​ര്‍: ട്രെ​യി​നു​ക​ള്‍ വൈ​കും. കൊ​യി​ലാ​ണ്ടി​ക്കും കോ​ഴി​ക്കോ​ടി​നു​മി​ട​യി​ല്‍ ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ട്രെ​യി​നു​ക​ളു​ടെ സ​മ​യം കുറച്ചു നാളത്തേക്ക് പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ര​ണ്ടു ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് രാ​വി​ലെ 11.45 ന് ​പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ന്‍ നമ്പർ 22609 മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍-​കോ​യ​ന്പ​ത്തൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സ് 75 മി​നി​റ്റ് വൈ​കി ഉ​ച്ച​യ്ക്ക് ഒ​ന്നി​നായിരിക്കും പുറപ്പെടുക.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.35ന് ക​ണ്ണൂ​രി​ല്‍​നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ക​ണ്ണൂ​ര്‍-​എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി( ട്രെ​യി​ന്‍ ന​ന്പ​ര്‍ 16306) 35 മി​നി​റ്റ് വൈ​കി ഉ​ച്ച​ക​ഴി​ഞ്ഞ് 3.10നാ​ണ് യാ​ത്ര ആരംഭിക്കുക.

ക​ണ്ണൂ​രി​ല്‍​നി​ന്നും ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് പുറപ്പെടേണ്ടിയിരുന്ന ക​ണ്ണൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ പാ​സ​ഞ്ച​ര്‍(ട്രെ​യി​ന്‍ ന​ന്പ​ര്‍ 56602 ) 35 മി​നി​റ്റ് താ​മ​സി​ച്ച്‌ ഉ​ച്ച​ക​ഴി​ഞ്ഞ് 3.20ന് ​യാ​ത്ര ആ​രം​ഭി​ക്കുക.

കോ​യ​ന്പ​ത്തൂ​ര്‍-​മം​ഗ​ളൂ​രു പാ​സ​ഞ്ച​ര്‍(ട്രെ​യി​ന്‍ ന​ന്പ​ര്‍ 56323)ഷൊ​ര്‍​ണൂ​രി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍-​കോ​യ​ന്പ​ത്തൂ​ര്‍ പാ​സ​ഞ്ച​ര്‍ (നമ്പർ 56324)​ണ്ണൂ​രി​നും ഷൊ​ര്‍​ണൂ​രി​നു​മി​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button