Latest NewsKeralaNews

“നിങ്ങള്‍ ഇസ്ലാം വിരുദ്ധ” ജാമിദ ടീച്ചര്‍ക്ക് വധഭീഷണി

കൊയിലാണ്ടി: ഖുറാന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ ടീച്ചര്‍ക്ക് വധഭീഷണി. ഈ മാസം ഇത് രണ്ടാംതവണയാണ് ജാമിദയ്ക്ക് എതിരെ വധഭീഷണി ഉയരുന്നത്. കഴിഞ്ഞ തവണ ഭീഷണിപ്പെടുത്തിയ ഷംസുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടിലെത്തിയ അക്രമി ജാമിദ ഇസ്ലാം വിരുദ്ധയാണെന്ന് ആക്രോശിച്ചുകൊണ്ട് ഗേറ്റ് പൊളിച്ച് അകത്തുകടന്നായിരുന്നു ഭീഷണി മുഴക്കിയത്.

വീടിന്റെ ഗ്രില്ല് തുറന്ന് അകത്തുകടക്കാന്‍ ശ്രമിക്കവെ പൊലീസിനെ ബന്ധപ്പെട്ടതോടെ പിന്‍മാറുകായിരുന്നു. ജാമിദയും രണ്ടുകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമിയുടെ പരാക്രമത്തില്‍ കുട്ടികള്‍ ഭയന്നുവിറച്ചു. മുത്തലാക്കിനെതിരെ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button