ദാമ്പത്യ ജീവിതം ദൃഡമാകുന്നതിൽ മാനസിക അടുപ്പത്തോടൊപ്പം ശാരീരിക ബന്ധവും ഏറെ പങ്ക് വഹിക്കുന്നു. എന്നാൽ കൃത്യമായ ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത പങ്കാളികളിൽ ചില ആരോഗ്യ പ്രശ്ങ്ങൾ ഉള്ളതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതിൽ ചില ആറ് ആരോഗ്യ പ്രശ്നങ്ങൾ ചുവടെ ചേർക്കുന്നു.
1.ജലദോഷം പനി
നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഏറെ ആന്റിബോഡികള്‍ ലൈംഗിക ബന്ധത്തിലൂടെ ഉണ്ടാക്കപ്പെടുന്നു. അവയുടെ ഉത്പാദനം കൃത്യമായി നടന്നില്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം താറുമാറാവുകയും ഇത് ജലദോഷത്തിനും ചെറിയ പനിക്കും കാരണമാവുകയും ചെയുന്നു.
2. പീരിയീഡ്സിനിടയിലെ വേദന
ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍, ഇസ്ട്രജന്‍ അളവുകള്‍ ബാലന്‍സിംഗിന് ലൈംഗിക ബന്ധം വളരെ വലിയ പങ്ക് വഹിക്കുന്നു. എന്നാല്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്ത അവസ്ഥയിൽ സ്ത്രീ ശരീരത്തിലെ ഇസ്ട്രോജിന് ഉപയോഗിക്കാതെയിരിക്കുകയും, അത് ആര്‍ത്തവ സമയത്തെ വേദനയ്ക്ക് കാരണമാകുകയും ചെയുന്നു.
3. രക്തസമ്മര്‍ദ്ദം
ഹൈപ്പര്‍ ടെന്ഷനില് നിന്നും ഒരു റിവേഴ്സ് ഇഫക്ട് ഉണ്ടാക്കാൻ ലൈംഗിക ബന്ധം സഹായിക്കുന്നു.
4. ക്യാൻസർ
ലൈംഗിക ബന്ധത്തിൽ സജീവമായ പുരുഷന് പ്രോസ്ട്രേറ്റ് കാന്‍സര്‍ കുറവായിരിക്കുമെന്ന ചില ശാസ്ത്രീയ വാദങ്ങൾ നിലകൊള്ളുന്നു
5. സമ്മര്‍ദ്ദം , ആകാംക്ഷ
ഒരു വ്യായാമം പോലെ തന്നെയാണ് ലൈംഗിക ബന്ധവും. ഹാപ്പി ഹോര്‍മോണ്‍സ് എന്ന് അറിയപ്പെടുന്ന എന്റോഫിന്‍സ് ഉത്പാദിപ്പിക്കുന്നു. ഇവ അസാധാരണ സംഭവങ്ങള്‍ നേരിടാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ലൈംഗിക ബന്ധം ഇവയുടെ ഉത്പാദനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിനാൽ ഇതില്ലാത്ത അവസ്ഥ ശരീരത്തെ ദോഷമായി ബാധിക്കുന്നു
6. ഉറക്കമില്ലായ്മ
ഉറക്കം ഉണ്ടാകുവാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ പ്രോ ലാക്ടിന്‍ ലൈംഗിക ബന്ധന സമയത്ത് ഉത്പാദിക്കപ്പെടുന്നു. ഇവയുടെ ഉത്പാദനമില്ലായ്മ സാധാരണ മനുഷ്യന്റെ ഉറക്കത്തെ ബാധിക്കുന്നു.
Post Your Comments