Life StyleSex & Relationships

ലൈംഗിക ബന്ധം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പങ്കാളികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ലൈംഗിക ബന്ധം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പങ്കാളികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു ബന്ധവും നന്നായി മുന്നോട്ടു പോകാന്‍ ശരിയായ രീതിയിലുള്ള ആശയവിനിമയം അനിവാര്യമാണ്. അത് പരസ്പരം അറിയാനും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും, പരസ്പരമുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളുമൊക്കെ നിറവേറ്റാനും അത്യാവശ്യമാണ്. എന്നാല്‍ ലൈംഗിക ആവശ്യങ്ങളെ കുറിച്ചുള്ള വികാരങ്ങള്‍ പങ്കാളിയുമായി പങ്കുവെയ്ക്കാന്‍ പലരും മടി കാണിക്കാറാണ് പതിവ്. പലപ്പോഴും മറ്റേയാള്‍ എന്തു വിചാരിക്കുമെന്ന തോന്നലായിരിക്കാം ഇതിനു കാരണം. എന്നാല്‍ തങ്ങളുടെ ലൈംഗിക അഭിലാഷങ്ങളെക്കുറിച്ച് എല്ലാ പങ്കാളികള്‍ തുറന്നു സംസാരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Read Also: ഫോണ്‍ തോട്ടിലെറിഞ്ഞു, പണം നല്‍കിയത് അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക്: നിഖിൽ തോമസിന്റെ കേസിൽ റിമാന്‍ഡ് റിപ്പോര്‍ട്ട്

പങ്കാളികള്‍ സെക്ഷ്വല്‍ കമ്യൂണിക്കേഷന്‍ പ്രാധാന്യം അര്‍ഹിക്കുന്നതിന്റെ മൂന്ന് കാരണങ്ങള്‍

1. വിശ്വാസ്യത വളര്‍ത്തുന്നു (Builds trust)

നിങ്ങളുടെ പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നതില്‍ ആദ്യം നിങ്ങള്‍ക്ക് ചില ആശയക്കുഴപ്പങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായേക്കാം. നിങ്ങളുടെ വികാരങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിലൂടെയും നിങ്ങളുടെ ഭയങ്ങളെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയുന്നതിലൂടെയുമൊക്കെ ഇത് പരിഹരിക്കാനാകും. നിങ്ങളുടെ പങ്കാളിയെ നിങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്നു എന്നും നിങ്ങളുടെ ചിന്തകള്‍ അവരോട് തുറന്നു പ്രകടിപ്പിക്കുന്നുവെന്നും മനസിലാകുന്നത് മറ്റേയാള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക.

2. സുരക്ഷ (Safety concerns)

നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിക്കോ ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക രോഗങ്ങള്‍ ഉണ്ടെങ്കില്‍, അത് പങ്കാളിയെ അറിയിക്കുക എന്നത് ഏറെ പ്രധാനമാണ്. ലൈംഗിക ബന്ധത്തിന്റെ സമയത്ത് വേദനയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ അതൃപ്തിയോ അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങള്‍ അത് സഹിക്കുന്നതിനു പകരം അക്കാര്യം പങ്കാളിയെ അറിയിക്കണം. ഇക്കാര്യം പരസ്പരം തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കും. ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

3. പങ്കാളിയുടെ പ്രതീക്ഷകളെക്കുറിച്ച് അറിഞ്ഞിരിക്കുക (aware of your partner’s expectations)

തുറന്നു പറയാതെ നിങ്ങളുടെ പങ്കാളിക്ക് നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാകും എന്നു കരുതാനാകില്ല. നിങ്ങളുടെ ആഗ്രഹങ്ങളും സെക്ഷ്വല്‍ ഫാന്റസികളും പ്രതീക്ഷകളും നിറവേറ്റണമെങ്കില്‍ അവയെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയുക തന്നെ ചെയ്യണം. ഇക്കാര്യത്തില്‍ മടി കാണിക്കുന്നത് നിങ്ങളെ അവരില്‍ നിന്ന് അകറ്റുകയും മികച്ച വൈകാരിക ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയാതെയും വരും. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുകയും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളും ഇഷ്ടപ്പെടാത്ത കാര്യങ്ങളും തുറന്നു പറയുകയും ചെയ്യുക.

ഇതുമായി ബന്ധപ്പെട്ട് മനസില്‍ സൂക്ഷിക്കേണ്ട മറ്റു ചില കാര്യങ്ങളാണ് താഴെ പറയുന്നത്

1. പങ്കാളിയെ അവരുടെ സെക്ഷ്വല്‍ ഫാന്റസികളുടെ പേരിലും അവരുടെ ശരീരത്തെക്കുറിച്ചു പറഞ്ഞും പരിഹസിക്കാതിരിക്കുക.

2. മറ്റൊരാള്‍ അവരുടെ ആഗ്രഹങ്ങളോ ആവശ്യങ്ങളോ പറയുമ്പോള്‍ അതിനെ തള്ളിക്കളയരുത്. പകരം, ക്ഷമയുള്ള ഒരു ശ്രോതാവായിരിക്കുക. അവരുടെ ആവശ്യങ്ങള്‍ അറിയിക്കാനുള്ള സുരക്ഷിതമായ ഇടമാണ് നിങ്ങളെന്ന് അവരെ തോന്നിപ്പിക്കുക.

3. വാക്കാലുള്ളതോ അല്ലാത്തതോ ആയ മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ പങ്കാളിയെ അഭിനന്ദിക്കുന്നത് ഒരു ശീലമാക്കുക. ഇത് പരസ്പരമുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button