ഹൈദരാബാദ്: വ്യാജ കല്ലറ കാട്ടി നവജാതശിശുക്കള്‍ മരിച്ചു പോയെന്ന് പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിച്ച ശേഷം ആശുപത്രി നഴ്സുമാരുമായി ചേര്‍ന്ന് കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയിരുന്ന സംഘം പിടിയിൽ. ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ ആണ് ഇവർ കുടുങ്ങിയത്. കുഞ്ഞിനെ വാങ്ങാനെത്തുന്ന ദമ്ബതികള്‍ എന്ന വ്യാജേനെ മാധ്യമം നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. നവജാതശിശുക്കള്‍ക്ക് 30,000 മുതല്‍ 80,000 രൂപയ്ക്ക് വരെയാണ് വില്‍പ്പന നടത്താറ്.
ഇതിൽ രവി എന്ന ഇടനിലക്കാരനിലൂടെയാണ് കുഞ്ഞുങ്ങളെ വിൽക്കുന്ന സന്ഘാതെ പിടികൂടിയത്. സ്വന്തം ഭാര്യയുടെ ഗർഭത്തിലെ കുഞ്ഞിനെ വരെ വിൽക്കാൻ ഇയാൾ തയ്യാറായിരുന്നു. ആറു മാസത്തോളം രവി പല ഓപ്ഷനുകളുമായി ചാനല്‍ സംഘത്തിന്റെ പിന്നാലെ നടന്നു. തനിക്ക് വിശാലമായ നെറ്റ്വര്‍ക്കുകളാണ് ഉള്ളതെന്നും ആവശ്യമാണെങ്കില്‍ ലാംബാഡി ഗോത്രവര്‍ഗ്ഗക്കാരുടെ കുഞ്ഞുങ്ങളെ ഒപ്പിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. കൂടാതെ താൻ ഒരു പ്രമുഖ പാർട്ടിക്കാരൻ ആണെന്നും തനിക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ഇവരോട് പറഞ്ഞു.
ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയ രവി അവിടെ അഞ്ചു ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ കാട്ടിയിട്ട് ഇത് തന്റെ കുട്ടിയാണെന്ന് പറഞ്ഞു. ഒരു കുഞ്ഞിന് 80,000 രൂപയാണ് വിലപറഞ്ഞത്. ഇതില്‍ 50,000 രൂപ കുട്ടി മരിച്ചുപോയെന്ന് സര്‍ക്കാര്‍ രേഖകളില്‍ വ്യാജരേഖ സര്‍ട്ടിഫിക്കറ്റ് ചമയ്ക്കാനുള്ള നഴ്സുമാര്‍ക്ക് നല്‍കാനാണെന്നും ബാക്കി ആശുപത്രി ചെലവിനാണെന്നും പറഞ്ഞു.കുഞ്ഞ് മരിച്ചുപോയെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് കടത്തിക്കൊണ്ടു പോയ കുഞ്ഞിനെ ഇതിനു മുൻപ് ഒരു മാസത്തോളം സ്വന്തം വീട്ടില്‍ സൂക്ഷിക്കേണ്ടി വന്നെന്നും ഒരു ദിവസം രാത്രി കുഞ്ഞുമായി ഹൈദരാബാദിലെത്തിയ ശേഷം അതിനെ പണം തന്നയാള്‍ക്ക് കൊടുത്തതായും ഇയാള്‍ പറയുന്നു.
രണ്ടു ദിവസത്തിന് ശേഷം ഹൈദരാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് പണം നല്‍കുമ്പോള്‍ കുട്ടിയെ നല്‍കണമെന്ന വ്യവസ്ഥയില്‍ പിരിഞ്ഞു. പിന്നീട് വിവരം ചാനല്‍ പോലീസിന് നല്‍കുകയും പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ടീം കെണിയൊരുക്കി മനുഷ്യക്കടത്തുകാരെ പിടികൂടുകയും ചെയ്തു. .ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന രവി യഥാര്‍ത്ഥത്തില്‍ കുട്ടികളെ കടത്തുന്നതിലൂടെയാണ് പണം സമ്പാദിച്ചിരുന്നത്.
Post Your Comments