ഉറക്കത്തിൽ നമ്മൾ കാണുന്ന സ്വപ്‌നങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളാണ് നൽകുന്നത്. ഉദാഹരണത്തിന് കുഞ്ഞുങ്ങളെ സ്വപ്‌നം കാണുന്നതിന്റെ അർത്ഥം ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ നടക്കുമെന്നതിന്റെ സൂചനയാണ്. വീഴുന്നതായി സ്വപ്‌നം കാണുന്നത് പൊതുവെ ഏതെങ്കിലും കാര്യത്തില്‍ വീഴ്ചകള്‍ സംഭവിയ്ക്കുമെന്നതിന്റെ ഒരു സൂചനയായാണ്.
ഭക്ഷണം സ്വപ്‌നം കാണുന്നത് പുതിയ അറിവുകൾക്കായുള്ള ആഗ്രഹത്തെ കാണിക്കുന്നു. ഉറക്കത്തില്‍ അനങ്ങാന്‍ വയ്യാത്ത അവസ്ഥ ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും ഇടയിലുള്ള ഒരു പ്രത്യേക ഘട്ടത്തെയാണ് കാണിയ്ക്കുന്നത്. തന്റെ ജീവിതത്തില്‍ ഒരാള്‍ക്കു നിയന്ത്രണം നഷ്ടപ്പെടുന്നുവെന്നും ഈ സ്വപ്‌നം അർത്ഥമാക്കുന്നു. സ്വപ്‌നത്തില്‍ നിറമുള്ള വസ്ത്രങ്ങളിഞ്ഞു നിങ്ങളെ കാണുകയാണെങ്കില്‍ ഇതു നിങ്ങളുടെ കുട്ടികളെപ്പോലെയുള്ള സ്വഭാവത്തെയാണ് കാണിക്കുന്നത്. മരണം സ്വപ്‌നം കാണുന്നത് നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. വീഴുന്നതായുള്ള സ്വപ്‌നം ജീവിതത്തില്‍ കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ലായെന്നതാണ് അർത്ഥമാക്കുന്നത്.
Post Your Comments