KeralaLatest NewsNews

യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനു പകരം നായയ്ക്ക് ചോറ് നല്‍കി പ്രതിഷേധം

കോട്ടയം: കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ മഹാ സമ്മേളനത്തില്‍ 15000 പേര്‍ തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്ന പി സി ജോർജ്ജിന്റെ വെല്ലുവിളിയിൽ പ്രതിഷേധിച്ച്‌ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനു വേണ്ടി നായയ്ക്ക് ചോറ് നല്‍കി. കോട്ടയം നഗരത്തിലായിരുന്നു പ്രതിഷേധം. പി സി ജോർജ്ജിനെതിരെ തിരിച്ചു വെല്ലുവിളി മുഴക്കാനും യൂത്ത് ഫ്രണ്ട് പ്രവർത്തകർ മറന്നില്ല.

ജോര്‍ജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച്‌ കാണിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളുടെ ചെലവില്‍ പി.സി. ജോര്‍ജ്ജിന്റെ പൂര്‍ണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച്‌ പാലഭിഷേകം നടത്താമെന്നും നായക്ക് ചോറുവിളമ്പല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പിസി ജോര്‍ജിന് ചോറ് നല്‍കുന്നു എന്ന ബാനറോടെയായിരുന്നു പ്രതിഷേധ യാത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button