മറ്റ്നോഗ്: തെക്കൻ ഫിലിപ്പീൻസിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ 30 പേർ മരിച്ചു. നിരവധി സ്ഥലങ്ങളിൽ മഴയെ തുടർന്നു മണ്ണിടിച്ചിൽ ഉണ്ടാതായാണ് വിവരം. പ്രദേശത്ത് മണിക്കൂറിൽ 80 മുതൽ 95 കിലോമീറ്റർ വേഗത്തിലാണു കാറ്റു വീശുന്നതെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
കിഴക്കൻ ഫിലിപ്പീൻസിൽ കഴിഞ്ഞ ആഴ്ച ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 41 പേരാണ് മരിച്ചത്. മഴയെ തുടർന്നു 39 നഗരങ്ങളിൽ പാലങ്ങളും റോഡുകളും തകർന്നിരുന്നു.
Post Your Comments