ഭോപാല്‍: 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ വിധി വന്നു. പ്രതികളായ നാലുപേരെ അതിവേഗകോടതി ജീവപര്യന്തംതടവിന് ശിക്ഷിച്ചു. അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സവിത ദുബെ കുറ്റം തെളിയിക്കപ്പെട്ട പ്രതികള്‍ മരണംവരെ തടവ് അനുഭവിക്കണമെന്ന് വിധിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് സന്ധ്യക്കാണ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് വരുകയായിരുന്ന 19കാരിയെ പ്രതികള്‍ ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന് സമീപം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
പ്രതികള്‍ക്കെതിരെ വധശ്രമം, കൂട്ടമാനഭംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഗോലു എന്ന ബിഹാരി ചധര്‍ (25), അമര്‍ എന്ന ഗുണ്ടു (24), രാജേഷ് ചെത്രം എന്ന രാജു (26), രമേഷ് മെഹ്റ എന്ന രാജു (45) എന്നിവര്‍ക്കാണ് ശിക്ഷ. ബലാത്സംഗത്തിന് ഇരയായത് റെയില്‍വേ പൊലീസ് ദമ്പതികളുടെ മകളാണ്.
Post Your Comments