Latest NewsKeralaNews

പ്രഭാവര്‍മയ്ക്ക് പുരസ്‌കാരം

കല്പറ്റ:കവി പ്രഭാവര്‍മയ്ക്ക് പുരസ്‌കാരം.അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതി ശ്യാമമാധവത്തിനാണ് ഇരുപത്തിയൊന്നാമത് പദ്മപ്രഭാസ്മാരകപുരസ്കാരം ലഭിച്ചത്. കഥാകാരന്‍ എം. മുകുന്ദനാണ് ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പദ്മപ്രഭാഗൗഡരുടെ പേരിലുള്ള പുരസ്കാരം സമ്മാനിച്ചത്. 75,000 രൂപയും പദ്മരാഗക്കല്ലുപതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പദ്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പദ്മപ്രഭാസ്മാരക പ്രഭാഷണം നടത്തി. എഴുത്തുകാരിയും എ.ഡി.ജി.പി.യുമായ ബി. സന്ധ്യ അനുഗ്രഹപ്രഭാഷണം നടത്തി.

പ്രവര്‍ത്തിച്ച മേഖലകളിലൊക്കെ പാദമുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രഭാവര്‍മയെന്ന് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. കവി, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളിലൊക്കെ അദ്ദേഹം തന്റേതായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. രാഷ്ട്രീയത്തിലേക്കും വായനയിലേക്കും ഒരുപോലെ തന്നെ നയിച്ചത് പിതാവ് പദ്മപ്രഭയാണെന്നും വീരേന്ദ്രകുമാര്‍ അനുസ്മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button