പോൺ ആപ്പിന്റെ മറവിൽ വൈറസ് ആക്രമണം. ‘ലോപി’ എന്ന ഈ വൈറസ് അതിഭീകരമാണ്. ലോപിയെ വ്യത്യസ്ഥമാക്കുന്നത് സ്മാര്‍ട്ട് ഫോണുകള്‍ക്ക് താങ്ങാനാവുന്നതിലേറെ വേഗത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ബാറ്ററി പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാക്കാനുള്ള ശേഷിയാണ്.
ലോപി ബാധിച്ച ഫോണുകളുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത് റഷ്യ ആസ്ഥാനമായുള്ള ആന്റി വൈറസ് കമ്പനിയായ കാസ്പ്രസ് സ്‌കൈ ലാബാണ്. കാസ്പ്രസ് സ്‌കൈ പുറത്തുവിട്ടിരിക്കുന്നത് അമിത ജോലി ഭാരത്താല്‍ വീര്‍ത്ത ബാറ്ററിയുമായുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ചിത്രങ്ങളാണ്. വലിയ അളവില്‍ പരസ്യങ്ങളും സേവനങ്ങളെ തടസ്സപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും കൊണ്ട് ലോപി ബാധിച്ച സ്മാര്‍ട്ട്‌ഫോണ്‍ ഡിജിറ്റല്‍ കറന്‍സി വ്യാജമായി നിര്‍മിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതിനൊപ്പം ടെക്സ്റ്റ് മെസേജുകള്‍കൊണ്ട് ഫോണ്‍ നിറയും.
ലോപി ഒരേസമയം നിരവധി അപ്ലിക്കേഷനുകളെ പോലെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ്. ലോപിക്ക് കുറഞ്ഞത് 20 വ്യത്യസ്ത ആന്റിവൈറസ് സോഫ്റ്റ്‌വെയറുകളായും പോൺ ആപ്ലിക്കേഷനുകളായും പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒരിക്കല്‍ വൈറസ് എത്തിക്കഴിഞ്ഞാല്‍ നിരന്തരം പോപ് അപ് സന്ദേശങ്ങള്‍ നല്‍കി ഉപഭോക്താവിനെ അലോസരപ്പെടുത്തി ക്ലിക്ക് ചെയ്ത് ഒഴിവാക്കാന്‍ പ്രേരിപ്പിക്കും. ഈ പോപ് അപ് സന്ദേശത്തില്‍ ക്ലിക്ക് ചെയ്താല്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഡിവൈസ് പെര്‍മിഷന്‍ നല്‍കുകയാണ് തത്വത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. ഇതോടെ ലോപി പണി തുടങ്ങും.
Post Your Comments