ന്യൂഡൽഹി: എയർടെൽപേമന്റ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായിരു ശശി അറോറ പദവി ഒഴിഞ്ഞു. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ എൽപിജി സബ്സിഡി അതത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനു പകരം പേമെന്‍റ് ബാങ്ക് അക്കൗണ്ടുകളുണ്ടാക്കി അതിലേക്ക് മാറ്റിയതിനെ തുടർന്ന് സ്പെഷൽ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) എയർടെലിന്റെ ഇകെവൈസി ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതിനു പിന്നലെയാണ് അറോറ രാജിവെച്ചതെന്നാണ് സൂചന. എന്നാല്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Post Your Comments