കാലിഫോര്‍ണിയ: ഭീമാകാരമായ ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം ആകാശത്ത്. ഇത് കണ്ട് കാലിഫോർണിയയിലെ ജനങ്ങള്‍ ആദ്യം ഒന്ന് അമ്പരന്നു. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു. അവരിൽ പലരും അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കെത്തുകയാണെന്നാണ് കരുതിയത്. ഭയന്ന ജനങ്ങൾ ടെലിവിഷന്‍ ചാനലുകളിലേക്കും പോലീസ് സ്‌റ്റേഷനുകളിലേക്കും വിളിച്ചുകൊണ്ടേയിരുന്നു.
എന്നാൽ പിന്നീടാണ് അത് ഭയപെടാൻ ഉള്ളതല്ലെന്ന് അവർ തിരിച്ചറിഞ്ഞത്. ജനങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന ആ കാഴ്ച്ച സമ്മാനിച്ചത് പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ച ഒരു സ്‌പേസ് റോക്കറ്റിന്റെ യാത്രയാണ്. റോക്കറ്റ് വിക്ഷേപിച്ചത് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ്.
ആകാശദൃശ്യങ്ങള്‍ വിക്ഷേപണസ്ഥലത്ത് നിന്ന് 200 മൈല്‍ അകലെയുള്ളവര്‍ക്ക് വരെ ലഭ്യമായി. ലോസ് ആഞ്ജലിസ് റോഡിലൂടെ യാത്രചെയ്യുകയായിരുന്ന പലരും വാഹനങ്ങള്‍ നിര്‍ത്തിയിറങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി.
Post Your Comments