Latest NewsIndiaNews

ഏറെനേരം ടി.വി കാണുന്ന പുരുഷന്മാർ സൂക്ഷിക്കുക

ന്യുഡല്‍ഹി: ഏറെനേരം ടെലിവിഷനു മുന്നില്‍ കുത്തിയിരുന്ന് സമയം കളയുന്ന പുരുഷന്മാര്‍ ശ്രദ്ധിക്കുക. പഠന റിപ്പോര്‍ട്ട് പ്രകാരം ദിവസവും അഞ്ചു മണിക്കൂറിലേറെ ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കുന്ന പുരുഷന്മാര്‍ക്ക് ബീജത്തിന്റെ കൗണ്ട് 35% ആയി കുറയാം. ഈ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത് ‘അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപ്പിഡെമോളജി’യാണ്.

അമിത അളവില്‍ കൊഴുപ്പ് അടങ്ങിയ ജംഗ് ഫുഡ് വെറുതെയിരുന്ന ടി.വി കാണുന്നതിനൊപ്പം കഴിക്കും. കൂടാതെ അലസന്മാരും ആയിരിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാര്‍ക്ക് 38% വരെ കൗണ്ട് കുറയാമെന്ന് പഠനത്തില്‍ പറയുന്നു.

ഇതുമാത്രമല്ല, ഓരോ മണിക്കൂറും അധികമായി ടി.വി കണ്ടിരിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ശ്വാസകോശത്തില്‍ രക്തംകട്ടപിടിക്കുന്നത് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം മരണസാധ്യത 45% കണ്ട് ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button