Latest NewsNewsGulf

സൗദിയിലും യു.എ.ഇയിലും മൂല്യവര്‍ധിത നികുതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും

റിയാദ്: സൗദിയിലും യു.എ.ഇയിലും മൂല്യവര്‍ധിത നികുതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. അഞ്ചു ശതമാനം ‘വാറ്റ് ‘ ജനുവരി ഒന്നു മുതല്‍ ഈടാക്കാന്‍ തീരുമാനിച്ച സൗദി, യു.എ.ഇ രാജ്യങ്ങളില്‍ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. വാറ്റിലൂടെ വന്‍തുകയുടെ നേട്ടമാണ് രണ്ടു രാജ്യങ്ങളും മുന്നില്‍ കാണുന്നത്. ഉയര്‍ന്ന ജീവിത ചെലവുകള്‍ക്കിടയിലാണ് വാറ്റ് കൂടി എത്തുന്നത്. ഇടത്തരം സ്ഥാപന ഉടമകളില്‍ മാത്രമല്ല, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളിലും ചെറിയ തോതില്‍ ആശങ്കയുണ്ട്.

പ്രതിവര്‍ഷം മൂന്നേമുക്കാല്‍ ലക്ഷം ദിര്‍ഹം വിറ്റുവരവുള്ള എല്ലാ സ്ഥപനങ്ങളും വാറ്റിന്റെ പരിധിയില്‍ വരും. നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. പെട്രോള്‍ ഉള്‍പ്പെടെ മിക്ക ഉല്‍പന്നങ്ങള്‍ക്കും ചെലവേറും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കു മാത്രമാണ് ഇളവ്. കോര്‍പറേറ്റ് നികുതി, ആഡംബര വാഹന നികുതി എന്നിവ കൂടി ഗള്‍ഫിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ ആദായനികുതി നിര്‍ദേശം ഗള്‍ഫ് തള്ളുകയാണ്. നികുതി ഘടനയുമായി പൊരുത്തപ്പെടാന്‍ സ്ഥാപനങ്ങളും പ്രവാസികളും നന്നായി കഷ്ടപ്പെടേണ്ടി വരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button