![](/wp-content/uploads/2017/04/Adityanath-Reactions-kP6G-621x414@LiveMint-1.jpg)
ലക്നൗ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ 93 തടവുകാരെ ജയില്‍ മോചിതരാക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും, തടവുശിക്ഷയ്ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാല്‍ തടവു കാലാവധി നീട്ടിനല്‍കപ്പെട്ട 93 പേര്‍ക്കാകും അവസരം ലഭിക്കുക എന്നും യോഗി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന 93 പേരെ വിട്ടയയ്ക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം.
Post Your Comments