Latest NewsNewsLife Style

ഓര്‍മ്മശക്തി നിലനിര്‍ത്താൻ ഇവ

ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള്‍ മറന്നുപോയേക്കാം.

പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗങ്ങള്‍ തന്നെയാണ്. എന്നാല്‍ കൊഴുപ്പ് കൂടുതലുള്ള പാല്‍ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചുവരുത്തുന്നത് ചിലപ്പോള്‍ അല്‍ഷിമേഴ്‌സ് എന്ന ഭീകരനെയായിരിക്കും.

ബിയര്‍ കുടിക്കുന്നത് നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നുണ്ടെങ്കിലും അതിന്റെ അപകടവശങ്ങളെ അത്ര പെട്ടന്നങ്ങോട്ട് തള്ളിക്കളയാന്‍ വരട്ടെ. കാരണം കൊഴുപ്പുള്ള പാല്‍ പോലെ തന്നെ അപകടകാരിയാണ് ബിയര്‍. ഇതും അല്‍ഷിമേഴ്‌സിന് തന്നെയാണ് വഴിയൊരുക്കുന്നത്.

നമ്മുടെ ഓര്‍മ്മശക്തിയെ കാര്യമായിത്തന്നെ കേടുവരുത്തുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ് പ്രൊസസ്സ് ചെയ്ത മീറ്റ്. പുകവലിക്കുന്നതിനേക്കാള്‍ മാരകമാണ് ഇതിന്റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്ന ഫലമെന്ന് അധികമാര്‍ക്കും അറിയില്ല.

സിനിമ കാണുമ്പോഴോ, വീട്ടിലിരുന്ന് ടീ.വി കാണുമ്പോഴോ കയ്യില്‍ ഒരു കപ്പ് പോപ്‌കോണില്ലെങ്കില്‍ ഒരു രസവുമില്ല എന്ന് കരുതുന്ന നിരവധി പേരുണ്ട് നമുക്കിടയില്‍. എന്നാല്‍ അത്തരക്കാര്‍ ഒന്നോര്‍ക്കുക നിങ്ങള്‍ പോപകോണ്‍ തിന്നുമ്പോള്‍ പോപ്‌കോണ്‍ കാര്‍ന്ന് തിന്നുന്നത് നിങ്ങളുടെ ഓര്‍മ്മശക്തിയെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button